നാദാപുരത്ത് യുവാവിനെ 17 കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അയൽ വീട്ടിലെ ബഹളം കേട്ട് ഓടിയെത്തിയ യുവാവിനെ കത്തിയുമായി നിന്ന വിദ്യാർത്ഥിയെ പിടിച്ചുമാറ്റുന്നതിനിടെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത് ; പോലീസ് വധശ്രമത്തിന് കേസെടുത്തു

Spread the love

കോഴിക്കോട്: നാദാപുരത്ത് യുവാവിനെ പതിനേഴുകാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കല്ലാച്ചി സ്വദേശി കണിയാങ്കണ്ടി രജീഷിനാണ് വെട്ടേറ്റത്.

video
play-sharp-fill

തലക്ക് പരിക്കേറ്റ രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പതിനേഴുകാരനെതിരെ പോലീസ് വധ ശ്രമത്തിന് കേസെടുത്തു.

ഇന്നലെ രാത്രി  വീട്ടില്‍ പ്രശ്നമുണ്ടാക്കിയ പതിനേഴുകാരനെ അയല്‍വാസിയായ രജീഷ്  പിടിച്ചു മാറ്റാനെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്താണ് കൈയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥി  രജീഷിനെ വെട്ടിയത്. കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.