നടപ്പുവഴിയിൽ കുപ്പിച്ചില്ല് വിതറി നാട്ടുകാരോട് ക്രൂരത: അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് മനുഷ്യത്വരഹിതമായ നടപടി: പഞ്ചായത്തിൽ പരാതി നൽകി സമീപ വാസികൾ

Spread the love

അയ്മനം: മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് നടപ്പവഴിയിൽ കുപ്പിച്ചില്ല വിതറുക എന്നത്.

video
play-sharp-fill

ഒളോക്കരി പാടശേഖരത്തിന്റെ പുറം ബണ്ടിൽകൂടി നടക്കാതിരിക്കാൻ മനപ്പൂർവ്വം കുപ്പി ചില്ലുകൾ വിതറി സാമൂഹിക വിരുദ്ധരുടെ ക്രൂരത. കാലവർഷം തുടങ്ങി റോഡിൽ വെള്ളംപൊങ്ങിയതോടെ കുട്ടികളടക്കമുള്ള പ്രദേശവാസികളുടെ ഏക

ആശ്രയമായ പാടത്തിന്റെ പുറം ബണ്ടിലാണ് മനപ്പൂർവ്വം കുപ്പി ചില്ലുകൾ വിതറിയിരിക്കുന്നത്. കയർ ഭൂവസ്ത്രം വിരിച്ച ഭാഗത്ത് ദ്വാരങ്ങൾ ഉണ്ടാക്കി അതിൽ ഉറപ്പിച്ചരീതിയിലാണ് കുപ്പിച്ചില്ലുകൾ കാണപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ സഞ്ചാര സ്വാതത്ര്യത്തെ ഹനിച്ച നടപടിയിൽ ഒരു വീട്ടുകാർക്കെതിരെ പ്രദേശ വാസികൾ അയ്മനം പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.

അയ്മനം പഞ്ചായത്തിന്റെ ഒന്നാം വാർഡിൽപ്പെട്ടതാണ് പാടശേഖരവും പുറം ബണ്ടും. കഴിഞ്ഞ വർഷം ജെ സി ബി ഉപയോഗിച്ച് കട്ട കുത്തി നിർമ്മിച്ചതാണ് പുറംബണ്ട്.

20 വീട്ടുകാർ ഈ വഴി വന്ന് കോലടിപ്പാലം കയറിയാണ് ചീപ്പുങ്കൽ എത്തുന്നത്. അധികൃതർ ഇടപെട്ട് കുപ്പിചില്ലുകൾ നീക്കി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.