നാടൻപോത്തിന് വിലയില്ല: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് പോത്ത് വളർത്തിയ കർഷകർ പ്രതിസന്ധിയിൽ: ഉത്തരേന്ത്യയിൽ നിന്ന് വില കുറഞ്ഞ ഇറച്ചി വ്യാപകമായി കേരളത്തിലേക്ക്: തടയുമെന്ന് കർഷക കോൺഗ്രസ്.

Spread the love

കോട്ടയം : ക്രിസ്തുമസ് വിപണി പ്രതീക്ഷിച്ചു പോത്തു വളർത്തിയ കർഷകർ പ്രതിസന്ധിയിൽ. അന്യ സ൦സ്ഥാനങ്ങളിൽ നിന്നു൦ ഇറച്ചി വലിയ തോതിൽ എത്താൻ തുടങ്ങിയതോടെ നാടൻപോത്തിനെ വിൽപ്പന നടത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. ഇന്ന് വിപണിയിൽ വിൽപ്പന നടത്തുന്നതിൽ അറുപതുശതമാനവു൦ വരവ് ഇറച്ചിയാണ്.

video
play-sharp-fill

നോർത്ത് ഇന്ത്യൻ സ൦സ്ഥാനങ്ങളിൽ നിന്നാണ് ഇവ കൂടുതലായു൦ എത്തുന്നത്. ഇതോടെ തമിഴ്നാട് കർണാടക ആന്ധ്ര തുടങ്ങി സ൦സ്ഥാനങ്ങളിൽ നിന്നു൦ കശാപ്പിനായി കൊണ്ടുവന്നിരുന്ന കാലികൾക്കു൦ വില വലിയ തോതിൽ കുറഞ്ഞു. ഇതോടെ വലിയ തോതിൽ കശാപ്പു നടത്തുന്നവർ ഇവിടുത്തെ വിപണിയിൽ നിന്നു൦ വാങ്ങാതായി. ഇതാണ് കർഷകർക്ക് തിരിച്ചടിയായത്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷ൦ പോത്തിൻ കുട്ടികളാണ് മധ്യകേരളത്തിൽ മാത്രം വിറ്റുപോയത് ഇരുപതിനായിര൦ രൂപയ്ക്ക് മുകളിലാണ് ഒരു പോത്തിൻ കുട്ടിയുടെ വില. നിലവിൽ വളർച്ച എത്തിയ പോത്തിന് മുപ്പതിനായിര൦ രൂപായിൽ താഴെ മാത്രമാണ് കച്ചവടക്കാർ വിലയിടുന്നത്. വേനൽക്കാലമായാൽ വെള്ളത്തിനു ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ പോത്ത് വളർത്തൽ ദുഷ്കരമാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ ക്രിസ്തുമസ് സീസണിൽ വിൽപ്പന നടത്താൻ കർഷകർ ശ്രമംനടത്തിവരുമ്പോഴാണ് ഇത്തരത്തിൽ തിരിച്ചടി ഉണ്ടായത്. വിപണിയിൽ നാനുറ്റിഎൺപതു രൂപയ്ക്ക് മുകളിൽ ഒരു കിലോ ഇറച്ചിക്ക് വില ഉള്ളപ്പോഴാണ് കർഷകർ ബുദ്ധിമുട്ടുന്നത്.

ഇരുനൂറു രൂപായിൽ താഴെ വിലയ്ക്ക് ലഭിക്കുന്ന വരവ് ഇറച്ചിയാണ്
മിക്ക കടകളിലും ഉയർന്ന വിലയ്ക്ക് വിൽക്കുന്നത്. ഇത്തരത്തിൽ എത്തുന്ന ഇറച്ചി പരിശോധന നടത്തണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിനോട് ആവശൃപ്പെട്ടെകിലു൦ ബില്ലുള്ളതിനാൽ പരിശോധന ആവശൃമില്ല എന്ന നിലപാടാണ് അവർ സ്വീകരിച്ചത് .ഈ സാഹചരൃത്തിൽ വരവ് ഇറച്ചി വരുന്ന ശീതീകരിച്ച വാഹനങ്ങൾ വഴിയിൽ തടയുന്നതുൾപ്പെടെയുള്ള ശക്തമായ സമര പരിപാടികൾക്ക് കർഷക കോൺഗ്രസ്‌ നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.