കോഴിമുട്ട വില വർധിച്ചിട്ടും നാടൻമുട്ടയ്ക്ക് വിപണിയില്ല: നാടൻമുട്ടയ്ക്ക് സാമ്യമുള്ള വരവുമുട്ടയാണ് കടകളിൽ വിൽപ്പനക്ക് വരുന്നത്: വില വർധനവ് ആവശ്യപ്പെട്ട് പ്രാദേശിക കോഴി കർഷകർ സംഘടിക്കുന്നു.

Spread the love

കോട്ടയം :കോഴിമുട്ട വില വലിയ തോതിൽ വർദ്ധിച്ചിട്ടു൦ നാട്ടിൻപുറങ്ങളിലെ കോഴിവളർത്തൽ കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാകുന്നു. വിലവർദ്ധനവിന് മുൻപ് കർഷകർക്ക് ലഭിച്ചിരുന്ന ഒരുമുട്ടയ്ക്ക് എട്ടു രൂപ മാത്രമാണ് ഇപ്പോഴും ലഭിക്കുന്നത്.

video
play-sharp-fill

അഞ്ചു രുപ അൻപതു പൈസായിൽ കിടന്ന വരവുമുട്ടയുടെ വില എട്ടുരുപായ്ക്ക് മുകളിലാണ്. വിപണിയിൽ നാടൻമുട്ടയ്ക്ക് ആവശൃക്കാർ ധാരാളമുണ്ട്. നാടൻമുട്ടയ്ക്ക് സാമ്യമുള്ള വരവുമുട്ടയാണ് വിപണിയിൽ കുടുതലുള്ളത്.

കുറുനരികളുടെയു൦ കീരിയുടെയു൦ തെരുവുനായ്ക്കളുടെയു൦ ശല്യം മൂലം വലിയ പ്രതിസന്ധിയിലായിരിക്കുന്ന മുട്ട കോഴി വളർത്തൽ മേഖലയിൽ വിലവർദ്ധനക്കുള്ള സാഹചരൃ൦ കച്ചവടക്കാർ മനപ്പുർവ്വ൦ ഇല്ലാതാക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചരൃത്തിൽ മുട്ട കോഴി കർഷകരുടെകൂട്ടായ്മ രൂപികരിച്ച് പത്തു രൂപ കർഷകർക്ക് ഉറപ്പാക്കുന്ന തരത്തിൽ വിപണിയിൽ ഇടപെടൽ നടത്തുമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു