നടൻ വിക്രമിന് ഷൂട്ടിങ്ങിനിടയിൽ വാരിയെല്ലിന് പരിക്കേറ്റു
സ്വന്തം ലേഖകൻ
തങ്കലാന്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ താരം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് വിക്രമിന്റെ വാരിയെല്ലിന് പരിക്കേറ്റു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. താരത്തിന്റെ വാരിയെല്ലിന് ഒടിവേറ്റിട്ടുണ്ടെന്നും പാ രഞ്ജിത്ത് ചിത്രത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും വിക്രമിന്റെ മാനേജര്‍ ട്വിറ്ററില്‍ കുറിച്ചു.”ആദിത്യ കരികാലനായെത്തിയ വിക്രമിനു നിങ്ങള്‍ നല്കിയ സ്നേഹത്തിനു ഒരുപാട് നന്ദി. റിഹേഴ്സലിനിടയ്ക്ക് വിക്രമിന്റെ വാരിയെല്ലിനു പരിക്കേറ്റതു മൂലം കുറച്ചു നാളത്തേയ്ക്ക് തങ്കലാന്റെ ഷൂട്ടിങ്ങില്‍ നിന്ന് ഇടവേളയെടുക്കുന്നു” വിക്രമിന്റെ മാനേജര്‍ സൂര്യനായാരണനും മകന് ധ്രൂവും ട്വിറ്ററില്‍ കുറിച്ചു.ഞങ്ങള്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്കൊന്നും തന്നെ സംഭവിക്കില്ല” ട്വീറ്റിനു താഴെ ഒരു ആരാധകന് കുറിച്ചതിങ്ങനെയാണ്.ഞങ്ങള്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്കൊന്നും തന്നെ സംഭവിക്കില്ല” കൊലാര്‍ സ്വര്‍ണ ഘനിയിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തങ്കലാന്.’ ബ്രിട്ടീഷ് ഭരണ കാലത്താണ് കഥ നടക്കുന്നതെന്നാണ് മേക്കിങ്ങ് വീഡിയോയിലൂടെ വ്യക്തമായത്.വിക്രമിനെ കൂടാതെ ജ്ഞാന്വേല്രാജ, പശുപതി, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്, ഡാനിയല്‍ കാള്താഗിരോന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2024ല്‍ ചിത്രം റിലീസിനെത്തും.