
ഡൽഹി: കേന്ദ്ര കാര്‍ഷിക ബാങ്കായ നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന NABFINS ല്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം.
കസ്റ്റമര്‍ സര്‍വീസ് ഓഫീസ് (CSO) തസ്തികയിലാണ് നിയമനം. ഫീല്‍ഡ് സ്റ്റാഫ്/ ഓഫീസര്‍ ജോലിക്കാണ് ആളെ നിയമിക്കുന്നത്. കേരളത്തിലുടനീളം നിയമനങ്ങള്‍ നടക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
നബാര്‍ഡ്- നാബ്ഫിനില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ (CSO) റിക്രൂട്ട്‌മെന്റ്.
പരസ്യ നമ്പര്‍: Nabfins/OPS/0961
പ്രായപരിധി
33 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
പ്ലസ് ടു വിജയിച്ചിരിക്കണം.
എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.
സ്വന്തമായി ടൂ വീലര്‍ ഉണ്ടായിരിക്കണം.
ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയിട്ടുള്ള NABFIN വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് സിഎസ്‌ഒ ജോബ് നോട്ടിഫിക്കേഷന്‍ പേജ് തുറക്കുക. വിജ്ഞാപനത്തില്‍ വിശദമായ വിവരങ്ങളുണ്ട്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
ശേഷം യോഗ്യരായവര്‍ വിശദമായ സിവി [email protected] എന്ന മെയിലിലേക്ക് അയക്കുക. അവസാന തീയതി ജൂണ്‍ 30.