play-sharp-fill
പത്താം ക്ലാസ് മാത്രമാണോ നിങ്ങളുടെ യോ​ഗ്യത ? വിഷമിക്കേണ്ട! നിങ്ങളെ നബാർഡ് വിളിക്കുന്നു;  ഓഫീസ് അറ്റന്‍ഡര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 21;  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nabard.org വഴി അപേക്ഷ നൽകാം

പത്താം ക്ലാസ് മാത്രമാണോ നിങ്ങളുടെ യോ​ഗ്യത ? വിഷമിക്കേണ്ട! നിങ്ങളെ നബാർഡ് വിളിക്കുന്നു; ഓഫീസ് അറ്റന്‍ഡര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 21; യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nabard.org വഴി അപേക്ഷ നൽകാം

നബാര്‍ഡില്‍ ( നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. ഓഫീസ് അറ്റന്‍ഡര്‍മാരുടെ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nabard.org സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം. ഒക്ടോബര്‍ രണ്ടിനാണ് അപേക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയത്. ഒക്ടോബര്‍ 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.


അപേക്ഷ പ്രിന്റ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 5 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിച്ച്‌ നോക്കിയതിന് ശേഷം വേണം അപേക്ഷ സമര്‍പ്പിക്കാന്‍. സൂക്ഷ്മ പരിശോധനയില്‍ അപേക്ഷയില്‍ എന്തെങ്കിലും പിഴവ് കണ്ടെത്തിയാല്‍ ഏത് സമയത്തും യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി അത് നിരസിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷകര്‍ 2024 ഒക്ടോബര്‍ 1 ന് 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷ ഫീസ് 500 രൂപയും 50 രൂപ ഇന്റിമേഷന്‍ ചാര്‍ജും നല്‍കണം. എസ് സി, എസ്ടി, പി ഡബ്ല്യു ബി ഡി, ഇ എക്‌സ് എസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ 50 രൂപ ഇന്റിമേഷന്‍ ചാര്‍ജ് മാത്രം നല്‍കിയാല്‍ മതി. എസ് എസ് എല്‍ സി പാസായവര്‍ക്ക് മാത്രാമ് അപേക്ഷിക്കാൻസാധിക്കുക.

എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

www.nabard.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജിലെ കരിയര്‍ നോട്ടീസ് ടാബില്‍ ക്ലിക്ക് ചെയ്ത് ഓഫീസ് അറ്റന്‍ഡന്റ് അപേക്ഷാ ലിങ്ക് കണ്ടെത്തുക. ശേഷം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രജിസ്റ്റര്‍ ചെയ്ത് ഫോം ശരിയായി പൂരിപ്പിക്കുക. പേയ്മെന്റ് നടത്തി സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഭാവി റഫറന്‍സിനായി ഫോമിന്റെ ഹാര്‍ഡ് കോപ്പി എടുത്ത് സൂക്ഷിക്കുക.