ഡിഗ്രിയുണ്ടോ..? നബാര്‍ഡില്‍ അസിസ്റ്റന്റ് മാനേജറാവാം; ഇന്ത്യയൊട്ടാകെ ഒഴിവുകള്‍; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: നാഷണല്‍ ബാങ്ക് ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് (NABARD) ന് കീഴില്‍ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികകളിലേക്ക് നിയമനം നടക്കുന്നു.

video
play-sharp-fill

ആകെ 91 ഒഴിവുകളാണ് വന്നിട്ടുള്ളത്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ
സ്ഥാപനം നാഷണല്‍ ബാങ്ക് ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് (NABARD)
ഒഴിവുകള്‍ 91
അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍, 30
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നബാര്‍ഡ് അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ റിക്രൂട്ട്‌മെന്റ്. റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിങ് സര്‍വീസില്‍ 85 ഒഴിവുകളും, ലീഗല്‍ സര്‍വീസില്‍ 02 ഒഴിവും, സെക്യൂരിറ്റി സര്‍വീസില്‍ 04 ഒഴിവുമാണ് വന്നിട്ടുള്ളത്.

ജനറല്‍ 48
സിഎ 4
കമ്പനി സെക്രട്ടറി 2
ഫിനാന്‍സ് 5
ഐടി 10
അഗ്രികള്‍ച്ചര്‍ എഞ്ചനീയറിങ് 1
പ്ലാന്റേഷന്‍ & ഹോര്‍ട്ടികള്‍ച്ചര്‍ 2
ഫിഷറീസ് 2
ഫുഡ് പ്രോസസിങ് 2
ലാന്‍ഡ് ഡെവലപ്‌മെന്റ് & സോയില്‍ സയന്‍സ് 2
സിവില്‍ എഞ്ചിനീയറിങ് 2
ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ് 2
മീഡിയ സ്‌പെഷ്യലിസ്റ്റ് 1
ഇക്കണോമിക്‌സ് 2
അസിസ്റ്റന്റ് മാനേജര്‍ -ലീഗല്‍ 2
അസിസ്റ്റന്റ് മാനേജര്‍ – പ്രോട്ടോകോള്‍ & സെക്യീരിറ്റി 4
പ്രായപരിധി

21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എസ്.സി, എസ്.ടി 5 വര്‍ഷവും, ഒബിസി 3 വര്‍ഷവും, പിഡബ്ല്യൂബിഡി 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

യോഗ്യത

ജനറല്‍

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി. (60 ശതമാനം മാര്‍ക്കോടെ)

സിഎ

ഡിഗ്രിയും, ഐസിഎഐ മെമ്പര്‍ഷിപ്പും.

കമ്പനി സെക്രട്ടറി

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും, ഐസിഎസ്.ഐ ഫെല്ലോ മെമ്ബര്‍ഷിപ്പും.

ഫിനാന്‍സ്

ബിബിഎ (ഫിനാന്‍സ്/ ബാങ്കിങ്), ബിഎംഎസ് യോഗ്യത വേണം.

അഗ്രകള്‍ച്ചര്‍ എഞ്ചിനീയറിങ്

അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി (60 ശതമാനം മാര്‍ക്കോടെ) അല്ലെങ്കില്‍ സമാന വിഷയത്തില്‍ പിജി.

വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്നു.

ശമ്പളം

44,500 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 89,150 രൂപവരെ കൂടാം. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും.

തെരഞ്ഞെടുപ്പ്

ഓണ്‍ലൈന്‍ പരീക്ഷയുടെയും, സൈക്കോമെട്രിക് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.

പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ 200 മാര്‍ക്കിനായിരിക്കും. ഇന്റര്‍വ്യുവിന് 50 മാര്‍ക്ക് അനുവദിക്കും.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡ്ബ്ലൂഡി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. പക്ഷെ അവര്‍ 150 രൂപ ഇന്റിമേഷന്‍ ഫീസായി നല്‍കണം. മറ്റുള്ളവര്‍ക്ക് 700 രൂപ അപേക്ഷ ഫീസും, 150 രൂപ ഇന്റിമേഷന്‍ ചാര്‍ജും നല്‍കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഉദ്യോഗാര്‍ഥികള്‍ നബാര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരിയര്‍ പേജില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ലഭ്യമാണ്. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. പ്രധാന തീയതികള്‍ ചുവടെ,

അപേക്ഷ: https://www.nabard.org/careers-notices1.aspx?cid=693&id=26