
നാലമ്പല തീര്‍ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി ; മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിന് 14ന് തുടക്കമാവും
കോട്ടയം : രാമായണ മാസാചരണത്തിന്‍റെ ഭാഗമായി നടക്കുന്ന ദാശരഥി ക്ഷേത്രങ്ങളിലേക്കുള്ള നാലമ്ബല തീര്‍ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ പൂര്‍ത്തിയാകുന്നു.
നാലമ്ബല തീര്‍ഥാടനത്തിന് 14ന് മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ തുടക്കമാകും. വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്,
ക്ഷേത്രം തന്ത്രി മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്ബൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും എറണാകുളം ജില്ലാ നാലമ്ബല കമ്മിറ്റിയുമായി സഹകരിച്ചാണ് മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ക്ഷേത്രത്തില്‍ നാലമ്ബല തീര്‍ഥാടന സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് നാലമ്ബല ദര്‍ശനവും രാമായണ മാസാചരണവും നടക്കുക. കര്‍ക്കടക മാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ഒരേദിവസം ദര്‍ശനം നടത്തുന്ന പൂര്‍വികാചാരമാണ് നാലമ്ബലദര്‍ശനം. മാമലശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്ബല വഴിയിലെ മറ്റു മൂന്നു ദാശരഥി ക്ഷേത്രങ്ങള്‍.
എറണാകുളം ജില്ലയിലെ രാമമംഗലം പഞ്ചായത്തിലെ മാമലശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്ന് തുടങ്ങി പാമ്ബാക്കുട പഞ്ചായത്തിലെ മേമ്മുറി ഭരതസ്വാമി ക്ഷേത്രത്തിലൂടെ ജില്ലയിലെ മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലെത്തും.
ഇവിടുത്തെ ദര്‍ശനം കഴിഞ്ഞ് രാമമംഗലം പഞ്ചായത്തിലെ നെടുങ്ങാട് ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലെത്തി തിരികെ മാമലശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തിലെത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും. തീര്‍ഥാടകര്‍ക്കാവശ്യമായ വഴിപാടുകളും മറ്റും സൗകര്യങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
തീര്‍ഥാടനകാലത്ത് രാവിലെ മുതല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രോപദേശക സമിതി അന്നദാനവും നല്‍കും. ഭക്തര്‍ക്കു സഹായകരമായ വിധത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററും പ്രവര്‍ത്തിക്കും.