play-sharp-fill
നാഗമ്പടം വിഷപ്പുകയിൽ  മുങ്ങി

നാഗമ്പടം വിഷപ്പുകയിൽ മുങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥിരമായി മാലിന്യങ്ങൾ കത്തിക്കുന്നത് പരിസ്ഥിതിക്ക് ദോഷമാകുന്നു. ബസ് സ്റ്റാൻഡ് പരിസരത്ത് അടിഞ്ഞുകൂടുന്നതും ഇവിടത്തെ കടകളിൽനിന്ന് പുറന്തള്ളുന്നതുമായ മാലിന്യങ്ങളാണ് കത്തിക്കുന്നത്. തീയിടുന്നവയിൽ ഏറിയപങ്കും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. നാഗമ്പടം ജംഗ്ഷനിൽനിന്നുള്ള റെയിൽവേ ഗോവണി പാലത്തോടുചേർന്നും നഗരസഭാ കംഫർട്ട് സ്റ്റേഷന്റെ വടക്കുവശത്തുമായി മൂന്നുനാലു സ്ഥലങ്ങളിൽ പതിവായി മാലിന്യങ്ങൾ കത്തിക്കുന്നുണ്ട്.

രാത്രിയിലാണ് മാലിന്യങ്ങൾ കൊണ്ടുവന്ന് കൂട്ടത്തോടെ തീയിടുന്നത്. കാടുപിടിച്ചു കിടക്കുന്ന ഇവിടുത്തെ പാഴ്മരങ്ങളും പച്ചപ്പുമെല്ലാം കരിഞ്ഞുണങ്ങി കഴിഞ്ഞു. നാഗമ്പടം ബസ് സ്റ്റാൻഡിലേയും നെഹ്‌റു സ്റ്റേഡിയത്തിലേയും മറ്റും സുരക്ഷയ്ക്കായി ബസ് സ്റ്റാൻഡ് കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന പോലീസ് കൺട്രോൾ റൂം അവിടെനിന്ന് ആരുമറിയാതെ ഈയിടെ മാറ്റി. എന്നാൽ, 24 മണിക്കൂറും ഇവിടെ പോലീസ് സുരക്ഷയേർപ്പെടുത്താൻ ബന്ധപ്പെട്ട അധികൃതർ നിർദേശം നൽകിയിട്ടുള്ളതാണ്. രാവും പകലും പോലീസ് സുരക്ഷയുള്ള സ്ഥലത്താണ് മാലിന്യപ്പുക പരക്കുന്നത്. ആരും അറിഞ്ഞമട്ടില്ല. നഗരസഭയ്ക്ക് കടമുറികളുടെ വാടകയിനത്തിൽ പ്രതിമാസം ലഭിക്കുന്നത് വൻതുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്

‘നാഗമ്പടത്തെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കും.’-സാബു പുളിമൂട്ടിൽ (വാർഡ് കൗൺസിലർ).