video
play-sharp-fill

എൻ95 മാസ്‌ക് ഗുണത്തേക്കാളേറെ ദോഷം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

എൻ95 മാസ്‌ക് ഗുണത്തേക്കാളേറെ ദോഷം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

Spread the love

സ്വന്തം ലേഖകൻ

എൻ 95 കൊവിഡ് വ്യാപനം ഒഴിവാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്ത് നൽകി. എൻ95 മാസ്‌കിലുള്ള വാൽവ് വഴി വൈറസ് പുറത്തു കടക്കാമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് സാധാരണ തുണി മാസ്‌ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ, തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും കത്തിൽ പറയുന്നു.

വാണിജ്യാവശ്യത്തിനാണ് വാൽവ് ഉള്ള മാസ്‌കുകൾ ഉപയോഗിക്കുന്നത്. ഇത്തരം മാസ്‌കുകൾ അകത്തേക്ക് വരുന്ന വായുവിനെ ശുദ്ധീകരിക്കും. വാൽവിലൂടെയാണ് നാം പുറത്തുവിടുന്ന വായു പോകുന്നത്. എൻ95 മാസ്‌ക് ഉപയോഗിക്കുന്നത് ഉപയോക്താവിന് സംരക്ഷണം നൽകുമെങ്കിലും അടുത്ത് നിൽക്കുന്ന വ്യക്തിക്ക് ഇത് ദോഷകരമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിഫോർണിയ ബേയ് ഏരിയ നിരവധി ഭരണകൂടങ്ങൾ വാൽവുള്ള മാസ്‌കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടേയും നടപടി. തുണി കൊണ്ടുള്ള മൂന്ന് പാളി മാസ്ക് വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് സംസ്ഥാന സർക്കാർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് പ്രാരംഭ സമയത്ത് പൊതു ജനങ്ങൾ വ്യാപകമായി സർജിക്കൽ മാസ്ക് ഉപയോ​ഗിച്ചിരുന്നു. എന്നാൽ ഉപയോ​ഗ ശേഷം അലക്ഷ്യമായി മാസ്കുകൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇതേതുടർന്ന് സംസ്ഥാനത്ത് ആരോ​ഗ്യ പ്രവർത്തകർ ഒഴികെയുള്ള പൊതുജനങ്ങൾ കഴുകി ഉപയോ​ഗിക്കാവുന്ന തുണി മാസ്കുകൾ ഉപയോ​ഗിച്ചാൽ മതിയാകും എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.