‘ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കും’ ; കോണ്‍ഗ്രസിനെ വിശ്വസിക്കില്ലെന്ന് എൻ എം വിജയന്റെ മരുമകള്‍

Spread the love

സുല്‍ത്താൻബത്തേരി: ഇനി കോണ്‍ഗ്രസിനെ വിശ്വസിക്കില്ലെന്ന് വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകള്‍ പത്മജ.

കെപിസിസി നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടർന്ന് ഇന്നലെ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ എം വിജയനുണ്ടായ ബാദ്ധ്യതകളെല്ലാം ജൂണ്‍ മുപ്പതിനകം തീർക്കാമെന്ന തരത്തില്‍ പാർട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പത്മജയുടെ ആരോപണം.

ഇനി ഒത്തുതീർപ്പ് ചർച്ചയ്ക്കില്ലെന്നാണ് പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. വീടിന്റെ ആധാരം എടുത്ത് നല്‍കിയില്ല. ഫോണ്‍ വിളിച്ചാല്‍ പോലും നേതാക്കള്‍ എടുക്കില്ല. കരാർ പ്രകാരം ഇനി അഞ്ച് ലക്ഷം തരാനുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ടി സിദ്ദിഖും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അക്കാര്യത്തില്‍ ആദ്യം വ്യക്തത വരണം’- പത്മജ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group