പാത്താമുട്ടം അക്രമണം : ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജയരാജ് എം.എൽ.എ

പാത്താമുട്ടം അക്രമണം : ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജയരാജ് എം.എൽ.എ


സ്വന്തം ലേഖകൻ

കോട്ടയം : പാത്താമുട്ടം സെന്റ് പോൾസ് ആഗ്ലിക്കൻ പള്ളിയിൽ കഴിയുന്ന കരോൾ സംഘത്തെ ആക്രമിച്ചവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. ക്രിസ്തുമസ് പോലെയുള്ള സമാധാനത്തിന്റെ സന്ദേശം പകരുന്ന ആഘോഷത്തിൽ പങ്കെടുത്തവർക്ക് നേരെയുള്ള ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഭയന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വീട്ടിൽ പോകാൻ കഴിയാതെ നിരവധി കുടുംബങ്ങൾ പള്ളിയിൽ തന്നെ കഴിയേണ്ടിവരുന്നത് കേരളത്തിനാകെ അപമാനമാണ്. ഇക്കാര്യത്തിൽ പോലീസ് അക്രമികൾക്ക് ഒത്താശ ചെയ്യുകയാണ്. പത്താമുട്ടം വിഷയത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ സമാധാനപരമായ പ്രകടത്തിനുനേരെ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രകോപനം പ്രതിഷേധാർഹമാണ്. വാർത്ത പുറംലോകത്തേക്ക് അറിയിക്കേണ്ട മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന പോലീസ് അക്രമണവും അപലപനീയമാണ്. സി.പി.എം ന് ഒത്താശചെയ്യുന്ന പോലീസിന്റെ നടപടികൾ മൂലം ഇന്ന് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർന്നിരിക്കുകയാണെന്നും ജയരാജ് പറഞ്ഞു. കേരളാ കോൺഗ്രസ്സ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ, അഡ്വ.പ്രിൻസ് ലൂക്കോസ്, ജോബ് മൈക്കിൾ, വിജി എം,തോമസ്, സ്റ്റീഫൻ ജോർജ്, സാജൻ ഫ്രാൻസിസ്, ജോസ് ടോം, ജോസഫ് ചാമക്കാല, സജി മഞ്ഞക്കടമ്പിൽ, സിറിയക് ചാഴിക്കാടൻ, എൻ.എം തോമസ്, രാജു ആലപ്പാട്ട്, തോമസ് മൂഴിപ്പാറ, സാനിച്ചൻ ഫിലിപ്പ്, ഗൗതം എസ്.നായർ, ജോജി കുറുത്തിയാൻ, എസ്.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group