ബിജെപി ആലപ്പുഴ മേഖല പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൻ ഹരി; നോമിനേറ്റ് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Spread the love

ആലപ്പുഴ: എൻ ഹരിയെ ആലപ്പുഴ മേഖല പ്രസിഡൻ്റ് ആയി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നോമിനേറ്റ് ചെയ്തു.

ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകൾ ഉൾപ്പെടുന്നതാണ് ആലപ്പുഴ മേഖല .
നിലവിൽ ബിജെപി എറണാകുളം മേഖലാ പ്രസിഡൻ്റായിരുന്നു.
ബിജെപിയുടെ മുൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് ആയിരുന്നു.

നിരവധി ആയിട്ടുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത എൻ ഹരി എബിവിപി എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സംഘടന പ്രവർത്തനം ആരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കൺവീനർ, യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി,യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , സംസ്ഥാന സെക്രട്ടറി, ബിജെപിയുടെ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ അധ്യക്ഷൻ, സംസ്ഥാന സമിതി അംഗം , എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപി എറണാകുളം മേഖല പ്രസിഡണ്ട് ആയിരുന്നു.

4 തവണ നിയമസഭാ ഇലക്ഷൻ കാൻഡിഡേറ്റ് ആയിട്ടുണ്ട്. പഴയ വാഴൂർ നിയോജകമണ്ഡലം [ഇന്നത്തെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ], പാലാ നിയോജക മണ്ഡലം, പാല ഉപതെരഞ്ഞെടുപ്പ്, പുതുപ്പള്ളി നിയോജക മണ്ഡലം എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർഥിയായി ജനവിധി തേടി.

ഇപ്പോൾ ബിജെപി ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തിൽ 10 കൊല്ലം ബിജെപി പഞ്ചായത്ത് അംഗമായിരുന്നു. പള്ളിക്കത്തോട്ടിലെ ആദ്യ ബിജെപി അംഗവും എൻ. ഹരിയാണ്.

പള്ളിക്കത്തോട് തെക്കേപ്പറമ്പിൽ പി കെ നാരായണൻ നായരുടയും സി ആർ സരസമ്മയുടെയും മകൻ
ഭാര്യ: സന്ധ്യാ ഹരി
മക്കൾ അമൃത, സംവൃത

താഴെ പറയുന്നവരെ ബി.ജെ.പി മേഖല അദ്ധ്യക്ഷൻമാരായി പ്രഖ്യാപിക്കുന്നു.

അഡ്വ.കെ.ശ്രീകാന്ത് – കോഴിക്കോട്

വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ –
പാലക്കാട്

എ.നാഗേഷ് –
എറണാകുളം

എൻ.ഹരി – ആലപ്പുഴ

ബി.ബി.ഗോപകുമാർ – തിരുവനന്തപുരം