video
play-sharp-fill

അയ്യപ്പ ഭക്തർക്ക് എരുമേലി ക്ഷേത്രത്തിൽ കുറി തൊടുന്നതിനും ഫീസ് : ഇങ്ങനെ പോയാൽ ശരണം വിളിയ്ക്കുന്നതിനും പണം നൽകേണ്ടിവരും : എൻ ഹരി ; വീഡിയോ ദൃശ്യങ്ങൾ കാണാം

അയ്യപ്പ ഭക്തർക്ക് എരുമേലി ക്ഷേത്രത്തിൽ കുറി തൊടുന്നതിനും ഫീസ് : ഇങ്ങനെ പോയാൽ ശരണം വിളിയ്ക്കുന്നതിനും പണം നൽകേണ്ടിവരും : എൻ ഹരി ; വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം : ശബരിമല അയ്യപ്പഭക്തർക്ക് എരുമേലിയിലെ സ്നാനത്തിനുശേഷം പൊട്ടുകുത്തുന്നതും കഴുത്തറക്കുന്ന കച്ചവടമാക്കി മാറ്റിയ ദേവസ്വം ബോർഡ് ഇനി ശരണം വിളിക്കും നികുതി ചുമത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി ആരോപിച്ചു.

വ്രതവിശുദ്ധിയോടെ അയ്യപ്പസ്വാമിയെ തൊഴാനായി എത്തുന്ന അയ്യപ്പഭക്തർക്ക് എരുമേലിയിൽ കുളി കഴിയുമ്പോഴാണ് കുറി തൊടുന്നതിന് കുറഞ്ഞത് പത്തു രൂപ വീതം ബോർഡ് കരം ചുമത്തിരിക്കുന്നുന്നത്.ഇതോടെ ചന്ദനക്കുറി തൊടലിനും പണം വാങ്ങല്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗികമാക്കിയിരിക്കുകയാണ് -ഇതിനായി കുളിക്കടവിന് ഇരുവശം ഉള്ള സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് ദേവസ്വം ബോർഡ് ലേലം വിളിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയ്ക്കാണ് ഈ സ്റ്റാളുകൾ ലേലം കൊണ്ടത്. ശബരിമല സീസണിൽ തീർഥാടനത്തിന്റെ ആദ്യ പോയിൻറ് മുതൽ ഭക്ത ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കമാണ് ഇവിടെ പുറത്തുവരുന്നത്.

ഓരോ ഭക്തനിൽ നിന്നും കഴിയുന്നത്ര തുക ഈടാക്കി ഖജനാവ് നിറയ്ക്കുക എന്ന ഏകലക്ഷ്യമാണ് അവിശ്വാസികൾ നേതൃത്വം നൽകുന്ന ഭരണകൂടം ശ്രമിക്കുന്നത്.
യാതൊരുവിധ അടിസ്ഥാന സൗകര്യവും ഏർപ്പെടുത്താതെ ശബരിമല യാത്ര നരകതുല്യമാക്കുന്നത് കഴിഞ്ഞ സീസണിൽ കണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ദേവസ്വം മന്ത്രിവന്നതോടെ വിശ്വാസികളെ പി ഴിഞ്ഞെടുത്ത് ഭരണ നേതൃത്വത്തെ പ്രസാദിപ്പിക്കാനാണ് ശ്രമിക്കുന്നത്

എരുമേലി ക്ഷേത്രത്തിന് സമീപത്തെ ചന്ദന കുറി തൊടുന്നതിനുള്ള താത്കാലിക സ്റ്റാളുകള്‍ ലേലത്തില്‍ പോയത് ഒന്‍പത് ലക്ഷം രൂപക്കാണ് മൂന്ന് സ്റ്റാളുകളാണ് 9 ലക്ഷത്തിന് ലേലം കൊണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു സ്റ്റാളിന് 30000 രൂപ ആവിശ്യപ്പെട്ടപ്പോൾ ഇ ടെന്‍ഡര്‍ വഴി അപ്രതീക്ഷിത തുകയാണ് ലേലത്തില്‍ ലഭിച്ചത്. ഗുണമേന്മയുള്ള ചന്ദനം, ഭസ്മം, കുങ്കുമം എന്നിവ കരാറുകാര്‍ തന്നെ കൊണ്ടുവരണമെന്നാണ് കരാര്‍ വ്യവസ്ഥ.

തീര്‍ത്ഥാടന കാലത്ത് ക്ഷേത്രത്തില്‍ കുളികഴിഞ്ഞെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചന്ദന കുറി തൊടുന്നതിനായി നടപന്തലില്‍ സൗകര്യം ഒരുക്കിയിരുന്നു. മേഖലയിലെ പ്രായമായ സ്ത്രീകളാണ് ഇത്തരത്തില്‍ കുറിതൊടല്‍ സൗകര്യം ഒരുക്കിയിരുന്നത്. ആ പരമ്പരാഗത സംവിധാനമാണ് ഇപ്പോൾ ബോർഡ് വാണിജ്യവൽക്കരിച്ചിരിക്കുന്നത്.