
ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ബലൂണ്‍ വില്പനക്കാരൻ യുപി സ്വദേശി സലിം (40) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗുളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മരിച്ചത്.
ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വ്യാഴാഴ്ച രാത്രി 8.45-ഓടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ മൈസൂരു സിറ്റി പോലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ബലൂണ്‍ വില്പനക്കാരനായ സലീമിന്റെ പശ്ചാത്തലം സിറ്റി പോലീസ് പരിശോധിച്ചു വരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, എൻഐഎ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും സിറ്റി പോലീസില്‍ നിന്ന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.



