video
play-sharp-fill

മൈസൂരിലേക്ക് ഒരടിപൊളി ട്രിപ്പ് പോയാലോ? കെ എസ് ആർടിസി ഒരുക്കുന്ന ഉല്ലാസ യാത്ര: ഒരാൾക്ക് 1250 രൂപ മാത്രം: മെയ് 14 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് യാത്ര തിരിക്കുക; കാഴ്ചകളുടെ പൊടിപൂരമല്ലേ അവിടെ

മൈസൂരിലേക്ക് ഒരടിപൊളി ട്രിപ്പ് പോയാലോ? കെ എസ് ആർടിസി ഒരുക്കുന്ന ഉല്ലാസ യാത്ര: ഒരാൾക്ക് 1250 രൂപ മാത്രം: മെയ് 14 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് യാത്ര തിരിക്കുക; കാഴ്ചകളുടെ പൊടിപൂരമല്ലേ അവിടെ

Spread the love

മലപ്പുറം: കേരള ആർ ടി സി യുടെ ബജറ്റ് സെല്‍ കേരളത്തില്‍ നടത്തിയ യാത്രകള്‍ ഹിറ്റായത് മുതല്‍ തുടങ്ങിയ ചോദ്യമാണ് എന്നാണ് കെ എസ് ആർ ടി സി സംസ്ഥാനത്തിന് പുറത്തേക്ക് പാക്കേജുകള്‍ നല്‍കുന്നതെന്ന്.
എന്തായാലും ആ ചോദ്യത്തിന് ഉത്തരമായിട്ടുണ്ട്. അന്യസംസ്ഥാന പാക്കേജുകളും വിവിധ സെല്ലുകള്‍ ആരംഭിച്ചുട്ടുണ്ട്. മലപ്പുറം കെ എസ് ആർ ടി സിയുടെ അത്തരമൊരു പാക്കേജിനെ കുറിച്ചറിയാം. എവിടേക്കാണെന്നല്ലേ? കർണാടകയിലേക്ക്. മൈസൂർ മൃഗശാലയും കാരാഞ്ചി തടാകവും മൈസൂർ കൊട്ടാരവും ശുഖവനവുമൊക്കെ കണ്ട് മടങ്ങാൻ കഴിയുന്നതാണ് പാക്കേജ്. അപ്പോള്‍ സ്ഥലങ്ങള്‍ പരിചയപ്പെട്ടാലോ

മൈസൂർ സൂ
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാലാകളിലൊന്നാണ് ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാർഡൻ എന്നറിയപ്പെടുന്ന മൈസരൂർ പാക്ക്. സിംഹം, കടുവ , ആന, ജിറാഫ്, സീബ്ര, വിദേശ പക്ഷികള്‍, ഉരഗങ്ങള്‍ അങ്ങനെ പലവിധത്തിലുള്ള ജീവജാലങ്ങള്‍ ഈ സൂവിലുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേക വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണവവും പ്രജനനുമെല്ലാം സൂ നടത്തുന്നുണ്ടെന്നതാണ്. രാവിലെ എട്ട് മുതല്‍ ഇവിടേക്ക് പ്രവേശനം ഉണ്ട്. കുട്ടികളുമൊക്കെയായി പോയാല്‍ തീർച്ചയായും മൈസൂർ സൂ നിങ്ങളെ മടുപ്പിക്കില്ല.

കാരാഞ്ചി തടാകം
സൂവിന് തൊട്ടടുത്ത് തന്നെയാണ് കാരാഞ്ചി തടാകം. പ്രകൃതി സ്നേഹികള്‍ തീർച്ചയായും കണ്ടിരിക്കേണ്ട നേച്ചർ പാർക്ക് കൂടിയാണ് ഇവിടം.90 ഹെക്ടറില്‍ പരന്ന് കിടക്കുന്ന കാരാഞ്ചി തടാകവും ചുറ്റുമുള്ള പാർക്കും മൈസൂർ സൂവിന് കീഴിലാണ് സംരക്ഷിച്ച്‌ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിശാലയും ഈ കാരാഞ്ചിയില്‍ തന്നെ. 60 മീറ്റർ നീളത്തില്‍ കിടക്കുന്ന ഈ പക്ഷിശാലയില്‍ മയിലുകള്‍, വേഴാമ്ബലുകള്‍, കറുത്ത ഹംസങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തരം പക്ഷികളെ കാണാൻ സാധിക്കും. 45 ലധികം ഇനം ചിത്രശലഭങ്ങള്‍ ഉള്ളതാണ് ഇവിടുത്തെ ബട്ടർഫ്ലൈ പാർക്ക്. കൂടാതെ ബോട്ടിംഗ് സംവിധാനവും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈസൂർ കൊട്ടാരം
ഒരിക്കലെങ്കിലും മൈസൂർ കൊട്ടാരം കണ്ടില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിപ്പോകും. കർണാടകയില്‍ എത്തിയാല്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സന്ദർശിക്കുന്ന സ്ഥലം കൂടിയാണിത്, മറ്റൊന്നും കൊണ്ടല്ല ഇവിടുത്തെ വാസ്തു വിദ്യ തന്നെയാണ് അതിന് പ്രധാന കാരണം. അംബാ വിലാസ് എന്ന് കൂടി അറിയപ്പെടുന്ന ഈ കൊട്ടാരം വാഡിയാർ രാജവംശത്തിന്റെ പ്രൗഡിയുടെ പ്രതീകമാണ്. ഇന്തോ-സാർസനിക്, ഹിന്ദു, മുസ്ലീം, രജപുത്ര, ഗോതിക് ശൈലികള്‍ സംയോജിപ്പിച്ചാണ് കൊട്ടാരം ഒരുക്കിയിരിക്കുന്നത്. 145 അടി ഉയരത്തില്‍ അഞ്ച് നില ഗോപുരങ്ങളാണ് കൊട്ടാരത്തിന് ഉള്ളത്. കൂടാതെ മാർബിളിന്റെ താഴികക്കുടവും. ഇവിടുത്തെ തൂണുകളിലെ കൊത്തുപണികളും വിശാലമായ കോർട്ട് യാഡും സറ്റെയിൻഡ് ഗ്ലാസ് സീലിങ്ങും മയില്‍ രൂപത്തിലുള്ള കല്ല്യാണ മണ്ഡപവുമെല്ലാം നിങ്ങള്‍ക്ക് ശരിക്കുമൊരു വിരുന്നൊരുക്കും.

ശുകവനം
മൈസൂരിലെ ശ്രീ ഗണപതി സച്ചിദാനന്ദ ആശ്രമത്തിന്റെ പരിസരത്തുള്ള പക്ഷിസങ്കേതമാണ് ശുകവനം. ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പക്ഷിസങ്കേതത്തതില്‍ 2000ത്തിലധികം പക്ഷികളുണ്ട്. ഗണപതി സച്ചിദാനന്ദ സ്വാമിയാണ് ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. ഇവിടെ പോയാല്‍ സംസാരിക്കുന്ന പക്ഷികളെ കാണാം. ഞെട്ടേണ്ടെന്നേ ഇവിടുത്തെ തത്തകളുടെയൊക്കെ വർത്താനം കേള്‍ക്കാൻ ഇവിടെ ധാരാളം പേർ എത്താറുണ്ട്. വെറുതെ പക്ഷികളെ വളർത്തിപ്പോരുകയല്ല, ഇവർക്ക് ആവശ്യമായതെല്ലാം തന്നെ പാർക്കില്‍ ഒരുക്കിയിട്ടുണ്ട്.

മെയ് 14 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് യാത്ര തിരിക്കുക. ഒരാള്‍ക്ക് പാക്കേജ് തുക 1250 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400128856, 8547109115