മ്യാൻമറിൽ സൈബർ അടിമകളായി തടങ്കലിലാക്കപ്പെട്ട് സാമ്പത്തിക തട്ടിപ്പുകൾക്ക് നിർബന്ധിതരാക്കിയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു!

Spread the love

മ്യാൻമറിൽ സൈബർ അടിമകളായി തടങ്കലിലാക്കപ്പെട്ട് അന്താരാഷ്ട്ര സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരാക്കിയ ഏഴ് പേരെ മഹാരാഷ്ട്ര പോലീസ് രക്ഷപ്പെടുത്തി.

video
play-sharp-fill

മ്യാന്‍മറിലെ മ്യവാഡി ടൗണ്‍ഷിപ്പിലെ കുപ്രസിദ്ധമായ കെ കെ പാര്‍ക്കിലാണ് ആളുകളെ തടവിലാക്കിയിരുന്നത്. ‘മ്യാന്‍മറില്‍ തടങ്കലിലായിരുന്ന മീരാ റോഡ് നിവാസികളായ സയ്യിദ് ഇര്‍തിസ് ഫസല്‍ അബ്ബാസ് ഹുസൈനും അമ്മാര്‍ അസ്ലം ലക്ഡാവാലയും രക്ഷപെട്ട് നയനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് മീരാ ഭയാന്‍ദര്‍ വസായ് വിരാര്‍ (എംബിവിവി) ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഏഴ് പേരെ മോചിപ്പിച്ചത്.

ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരെ കൊണ്ടുപോയത്. എന്നാല്‍ ബാങ്കോക്കിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഇവരെ മ്യാന്‍മറിലേക്ക് കൊണ്ടുപോയതായി അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ മദന്‍ ബല്ലാല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group