
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിആർപിഎഫ് വന്നത് കൊണ്ട് ഗവർണർക്കെതിരായ പ്രതിഷേധം അവസാനിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി.
ഇന്നലെ കൊല്ലത്ത് നിലമേലിൽ എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധത്തിനിടെ വാഹനത്തിൽ അടിച്ചു തുടങ്ങി അദ്ദേഹം പറയുന്നതെല്ലാം കളവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദൃശ്യങ്ങളാണ് ഇതിന് തെളിവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടാനില്ല. എക്സ് പോയാൽ വൈ വരും. അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണം.
ചിലപ്പോൾ ഇനിയും ഇതുപോലുളള ആർഎസ് എസുകാരനാകും വരുന്നതെന്നും സിആർപിഎഫ് വന്നത് കൊണ്ട് ആരും ഗവർണർക്കെതിരായ പ്രതിഷേധം അവസാനിക്കില്ലെന്നും പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാത്രമല്ല ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ല.
നിയമപ്രകാരമെങ്കിൽ ഗവർണർ ഇങ്ങനെ പെരുമാറുമോയെന്നും ഗോവിന്ദൻ ചോദിച്ചു.
ഭരണഘടനയിൽ ബാഹ്യമായ ഇടപെടൽ നടത്തുന്നുതായും അദ്ദേഹം ആരോപിച്ചു.



