
എംവിഡി യുടെ പുതിയ അറിയിപ്പ് : കാറിനുള്ളിലെ കാലിക്കുപ്പി,ഓറഞ്ച്,നാരങ്ങ നിങ്ങളുടെ ജീവന് ആപത്ത്
തിരുവനന്തപുരം: കാറില്‍ ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ കളിപ്പന്തോ തുടങ്ങിയവ വലിയ അപകടത്തിന് കാരണമാകുമെന്ന ഓമ്മപ്പെടുത്തലുമായി കേരള മോട്ടോർ വാഹന വകുപ്പ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ ഈ ഓമ്മപ്പെടുത്തല്‍.
വേനല്‍ക്കാലമാണെന്നും സ്വകാര്യ വാഹനങ്ങളില്‍ അടക്കം കുടിവെള്ള കുപ്പികളും ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, നാരങ്ങ തുടങ്ങിയ വസ്തുക്കളും ധാരാളമായി കാണുന്ന സമയമാണെന്നും എംവിഡി പറയുന്നു. ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയില്‍ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റില്‍ നിന്നും പുറത്തു ചാടിപ്പോയ ഓറഞ്ചോ നാരങ്ങയോ, കലിപ്പന്തോകൊണ്ടോ വലിയ അപകടങ്ങൾ ഉണ്ടാകാം.
ഡ്രൈവറുടെ ശ്രദ്ധയില്‍പെടാതെ ബ്രേക്ക് പെഡലിന്റെ അടിയില്‍ കുടുങ്ങുന്ന കുപ്പി നാരങ്ങ,ഓറഞ്ച്, പന്ത് എന്നിവ പോലെയുള്ള ഉരുണ്ട വസ്തുക്കള്‍ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും വാഹനം ബ്രേക്ക് ഇല്ലാത്ത അവസ്ഥയില്‍ അപകടത്തില്‍ പെടുകയും ചെയ്തേക്കാം എന്നും ഇത്തരം വസ്തുക്കള്‍ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം ചെയ്യണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
