പോലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന ഇ-ചെല്ലാൻ അദാലത്ത് ഇന്ന് കോട്ടയത്ത്: രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ (കോടിമത) സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പിഴ അടക്കാം; 2021 മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് പിഴ പലിശ അടച്ച് നടപടികളിൽ നിന്ന് ഒഴിവാകാം

Spread the love

കോട്ടയം: കേരള പോലീസും – മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ

പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാക്കുവാൻ വേണ്ടി പൊതുജനങ്ങൾക്കായി കോട്ടയം ജില്ലാ പോലീസും, മോട്ടോർ വാഹന വകുപ്പും ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് മാസം 14 ന് സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ (കോടിമത) സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group