play-sharp-fill
‘ആ ലൈനുകള്‍ വെറുതെ വച്ചതല്ല, ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം’;ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരം ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

‘ആ ലൈനുകള്‍ വെറുതെ വച്ചതല്ല, ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം’;ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരം ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് ആവര്‍ത്തിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്.അത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈന്‍ ബോര്‍ഡുകളും രേഖപ്പെടുത്തിയ ലൈനുകളും നോക്കി അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നാണ് എംവിഡി മുന്നറിയിപ്പ്. നിയമങ്ങള്‍ ലംഘിച്ചാല്‍ കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു. കുറ്റസമ്മതം നടത്തി ചെറിയ പിഴ തുക പോകാന്‍ സാധിക്കില്ലെന്നും എംവിഡി അറിയിച്ചു.


എംവിഡി കുറിപ്പ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാന്‍ (ഓവര്‍ടേക്ക് ചെയ്യാന്‍) ശ്രമിക്കുന്നത് അപകടകരമാണ്. ഇത്തരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിരിക്കുന്നു.

അതിനായി റോഡിന് നടുവിലായി Double Yellow Ladder Hatching ലൈന്‍ വരച്ചിട്ടുണ്ടാകും. വാഹനമോടിക്കുമ്ബോള്‍ ഈ മഞ്ഞ വരകള്‍ മുറിച്ചു കടക്കാനോ അതിനു മുകളിലൂടെ വാഹനമോടിക്കാനോ പാടില്ല. അതിനൊപ്പം റോഡിന് ഇരു വശങ്ങളിലും പാര്‍ക്കിംഗ് നിരോധിച്ചു കൊണ്ട് റോഡിന്റെ Border Line കളോട് ചേര്‍ന്ന് Striped Lines വരച്ചിട്ടുണ്ടാകും, ഈ ഭാഗത്ത് No Parking ബോര്‍ഡും Restriction അവസാനിക്കുന്ന ഭാഗത്ത് Restriction Ends സൈന്‍ ബോര്‍ഡും ഉണ്ടാകും.

ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നത് ഇരു വശത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇവിടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളത്. അതിനാല്‍ ഈ റോഡ് മാര്‍ക്കിങ്ങുകള്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങളില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം.

ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ചല്ലാനുകള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു. കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച്‌ വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല.