
ഹെല്‍മെറ്റ് വച്ചിട്ടും വഴിയില്‍ തടഞ്ഞ് എംവിഡി; ഫൈന്‍ പ്രതീക്ഷിച്ചവരെ തേടിയെത്തിയത് അപ്രതീക്ഷിത സമ്മാനം; ഉപഹാരം മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും….!
സ്വന്തം ലേഖിക
മലപ്പുറം: തലയില്‍ ഹെല്‍മെറ്റുണ്ടായിട്ടും റോഡരികില്‍ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നല്‍.
നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തില്‍ ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവര്‍ക്ക് വാഹനം നിര്‍ത്തിയപ്പോഴാണ് ആശ്വാസമായത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെല്‍മറ്റുകള്‍ക്ക് പകരം യാത്രക്കാര്‍ക്ക് പുത്തൻ ഹെല്‍മെറ്റ് ഉപഹാരമായി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും നല്‍കി ഹെല്‍മറ്റുകള്‍. ഹെല്‍മറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് സമ്മാനമായി നല്‍കിയത്.
വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു ഹെല്‍മറ്റ് വിതരണം. കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസിന്റെ കീഴിലുള്ള വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നല്‍കിയ ഹെല്‍മറ്റ് വിതരണത്തിന് ജോയിന്റ് ആര്‍ടിഒ എം അൻവര്‍, എം വി ഐ കെ ബി ബിജീഷ്, എ എം വി ഐ മാരായ കെ ദിവിൻ, കെ ആര്‍ റഫീഖ്, വാഴയൂര്‍ രമേശൻ എന്നിവര്‍ നേതൃത്വം നല്‍കി.