വാഹനനിയമ ലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാൻ ഉടമയുടെ നമ്പറോ ഒടിപിയോ ഇനി വേണ്ട ; മാറ്റം പഴയ വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തെന്ന് മോട്ടോർ വാഹന വകുപ്പ്
ഒറ്റപ്പാലം: വാഹനനിയമ ലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈല്‍ നമ്പറോ ഒ.ടി.പി.യോ വേണമെന്ന നിബന്ധന ഒഴിവാക്കി മോട്ടോർ വാഹന വകുപ്പ്.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തില്‍ പരിവാഹൻ വെബ് സൈറ്റില്‍ വാഹനത്തിന്റെ വിവരം നല്‍കിയാല്‍ ആർക്കും പിഴയടയ്ക്കാം.
പഴയവാഹനം വാങ്ങി ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ മാറ്റം.മുൻപ് പിഴയടയ്ക്കാൻ പരിവാഹൻ പോർട്ടലില്‍ക്കയറി ഇ-ചലാനില്‍ വാഹനയുടമയുടെ മൊബൈൽ നമ്പർ നല്‍കേണ്ടിയിരുന്നു.
ഈ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നല്‍കിയാല്‍ മാത്രമേ പിഴയടയ്ക്കാനാകുമായിരുന്നുള്ളൂ.പഴയവാഹനം വാങ്ങി ഉടമസ്ഥാവകാശമോ രേഖകളിലെ മൊബൈൽ നമ്പറോ മാറ്റാത്തവർക്ക് ഇത് ബുദ്ധിമുട്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയ ഉടമയുടെ നമ്പറിലേക്കാണ് ഒ.ടി.പി. വരികയെന്നതായിരുന്നു തടസ്സം.അതേസമയം, പഴയവാഹനം വാങ്ങുന്നവർ നിർബന്ധമായും അത് സ്വന്തം പേരിലേക്കും മൊബൈൽ നമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു.