ഏഴ് കിലോമീറ്ററിന് ഇടയിൽ എട്ട് തവണയാണ് ഫോൺ ചെയ്തു; ബസ് ഓടിക്കുന്നതിനിടെ ഫോൺ വിളിയും വാട്സ്ആപ്പ് ചാറ്റും; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു
സ്വന്തം ലേഖകൻ
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലെ സംസം ബസിലെ ഡ്രൈവർ സുമേഷിന്റെ ലൈസൻസാണ് സസ്‌പെന്റ് ചെയ്തത്. കിലോമീറ്ററുകളോളമാണ് സുമേഷ് ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചത്.
സുമേഷിനെ എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് ഒരാഴ്ച നിർബന്ധിത പരിശീലനത്തിനും അയക്കും. കോഴിക്കോട് ഫറോക്ക് ജോയിന്റ് ആർടിഒയുടേതാണ് നടപടി. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പോലീസ് നേരത്തെ പിടികൂടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതര നിയമലംഘനത്തിന് രണ്ടായിരം രൂപ പിഴയും ഈടാക്കി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട ഹൈവേ പെട്രോളിംഗ് വിഭാഗം അന്ന് തന്നെ പിഴ ചുമത്തിയെന്നാണ് കോഴിക്കോട് ട്രാഫിക് അസി. കമ്മീഷണർ പറയുന്നത്.
ഏഴ് കിലോമീറ്ററിന് ഇടയിൽ എട്ട് തവണയാണ് ഡ്രൈവർ ഫോൺ ചെയ്തത്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വാഹനത്തിൻറെ പെർമിറ്റ് റദ്ദാക്കുന്നത് അടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് നേരത്തെ അറിയിച്ചിരുന്നു.