നിയമം നടപ്പാക്കുന്നതിനൊപ്പം ജനസേവനത്തിലും മോട്ടോർ വാഹന വകുപ്പ് തന്നെ മുന്നിൽ; നിർധനർക്ക് ഭക്ഷ്യധാന്യ കിറ്റും ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് കൈമാറാൻ പൾസ് ഓക്സിമീറ്ററുകളും നൽകി മോട്ടോർ വാഹന വിഭാഗം കോട്ടയം സേഫ് കേരള എൻഫോഴ്സ്മെന്റ് യൂണിറ്റ്
സ്വന്തം ലേഖകൻ
കോട്ടയം : വഴിയിൽ വണ്ടി തടയാൻ മാത്രമല്ല, ദുരിതകാലത്ത് തണലാകാനും തങ്ങൾക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് കോട്ടയം സേഫ് കേരള എൻഫോഴ്സ്മെൻ്റ് വിഭാഗം.
കോവിഡ് 19 അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് കോട്ടയം ജില്ലാ സേഫ് കേരള എൻഫോഴ്സ്മെൻറ് റ ആർടിഒ ശ്രീ ഡി. മഹേഷിന്റെ നിർദ്ദേശപ്രകാരം സേഫ് കേരളയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടയത്തെ ഓട്ടോറിക്ഷ തൊഴിലാളികളിൽ അർഹരായ നൂറോളം പേർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിതരണ ഉദ്ഘാടനം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ശ്രീ. ഡി. മഹേഷ് നിർവഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ തോമസ് സക്കറിയ, ഷാനവാസ് പി അഹമ്മദ്, ജയപ്രകാശ് , മഹേഷ് ,എ എം വി ഐ മാരായ അജ്മൽ ,സുരേഷ് കുമാർ , ശ്രീജിത്ത്, അജയകുമാർ , അജിത്, ഷാജൻ, ഗണേശ്കുമാർ , ഹരികൃഷ്ണൻ , അനീഷ്, റജി എ സലാം, ഷിബു എന്നിവർ സന്നിഹിതരായി.
ഇതിന് പുറമേ മോട്ടോർ വാഹന വകുപ്പ് കോട്ടയം സേഫ് കേരള എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥർ ജില്ലാ കളക്ടർക്ക് 10 പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകി.
എൻഫോഴ്സ്മെൻ്റ് ആർടിഒ ഡി. മഹേഷാണ് ജില്ലാ കളക്ടർക്ക് പൾസ് ഓക്സിമീറ്ററുകൾ കൈമാറിയത്. എം.വി.ഐ മാരായ തോമസ് സക്കറിയ ജയപ്രകാശ് .ബി, ഷാനവാസ് .പി . അഹമ്മദ് , മഹേഷ് ചന്ദ്രൻ എ എം . വി ഐ മാരായ അജ്മൽ ഖാൻ , അനീഷ് എന്നിവർ സന്നിഹിതരായി.