video
play-sharp-fill
ബസില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യാന്‍ അനുവദിക്കരുത്; കോട്ടയം ജില്ലയിലെ ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വകുപ്പിന്റെ പരിശോധന; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ബസില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യാന്‍ അനുവദിക്കരുത്; കോട്ടയം ജില്ലയിലെ ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വകുപ്പിന്റെ പരിശോധന; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍

കോട്ടയം: കോവിഡ് വ്യാപനെ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിവിധ ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബസ്സില്‍ സീറ്റിംഗ് കപ്പാസിറ്റിപ്രകാരമുള്ള യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്നും യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഈ നിര്‍ദ്ദേശം ലംഘിക്കപ്പെടുന്ന ബസുകള്‍ക്കെതിരെ അടുത്തദിവസം മുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാര്‍ നിര്‍ദ്ദേശങ്ങളോട് പരമാവധി സഹകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോര്‍ വാഹന വകുപ്പ് കോട്ടയം ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മഹേഷിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി .ജയപ്രകാശ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രജീഷ് വിഷ്ണു വിജയ് ഗണേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags :