കൈകാണിച്ചിട്ട് നിർത്താതെ പോയ ഗുഡ്സ് വാഹനത്തെ പിന്തുടർന്ന് എംവിഡി: ലൈസൻസും, ഇൻഷുറൻസും, പുക പരിശോധന സർട്ടിഫിക്കറ്റും ഇല്ല, 35,000 രൂപ പിഴയും, ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

Spread the love

 

ആലപ്പുഴ: ലൈസൻസില്ലാതെ ഗുഡ്സ് വാഹനം ഓടിച്ച ഡ്രൈവർക്കും വാഹന ഉടമയ്ക്കും എതിരെ എംവിഡി കേസെടുത്തു. പള്ളാത്തുരുത്തിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന വാഹനത്തെ പിന്തുടർന്ന് പിടികൂടി. തിരുവനന്തപുരത്തു നിന്നും വന്ന ഗുഡ്സ് വാഹനത്തെയാണ് പിടികൂടിയത്.

 

ഡ്രൈവർക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയും ദൂരം ഓടിച്ചു വന്നതെന്നും ഈ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഇല്ലെന്നും ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് പൈപ്പുകളും മറ്റു സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.

 

കെ എൽ 01 ct 2740 എന്ന രജിസ്ട്രേഷൻ നമ്പറോടുകൂടിയ വാഹനത്തിൽ കൊച്ചി മറൈൻ ഡ്രൈവിലേക്ക് എക്സിബിഷൻ നടത്തുന്നതിനായുള്ള സാമഗ്രികൾ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി ബൈജു എസ് എൽ ആണ് വാഹനത്തിന്റെ ഉടമ. കാര്യവട്ടം സ്വദേശി രഞ്ജിത്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന് 34250 രൂപ പിഴ ഈടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group