play-sharp-fill
വിവാഹ ശേഷം  വീട്ടിലേക്ക് ആഘോഷപൂര്‍വം പാട്ടും സൈറണും മുഴക്കി യാത്ര; ആംബുലൻസിലെ വിവാഹ യാത്ര വൈറൽ ആയതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

വിവാഹ ശേഷം വീട്ടിലേക്ക് ആഘോഷപൂര്‍വം പാട്ടും സൈറണും മുഴക്കി യാത്ര; ആംബുലൻസിലെ വിവാഹ യാത്ര വൈറൽ ആയതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ

ആലപ്പുഴ: വിവാഹത്തിൽ വ്യത്യസ്തത വരുത്താൻ ശ്രമിക്കുന്നവരാണ് നമ്മൾ എല്ലാവരും. അതിനായി പല കലാപരിപാടികളും വിവാഹദിനത്തിൽ ഏർപ്പെടുത്താറുമുണ്ട്.എന്നാൽ ഇവിടെ ഒരു ദമ്പതികൾ വിവാഹശേഷം വീട്ടിലേക്ക് എത്തിയത് ആംബുലൻസിലാണ്.


സാമൂഹിക മാധ്യമത്തില്‍ വധുവരന്മാരുടെ യാത്രാ വീഡിയോ വൈറലായതോടെ വാഹനം മോട്ടോര്‍വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംബുലന്‍സ് ഡ്രൈവര്‍കൂടിയായ വരനും വധുവും വിവാഹം നടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂര്‍വമായി പാട്ടും സൈറണും മുഴക്കിയാണ് പോയത്. വാഹനം അലങ്കരിച്ചിരുന്നു. ഇതിന്റെ വീഡിയോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അത്യാഹിതങ്ങള്‍ക്കുപയോഗിക്കുന്ന ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനാണ് വണ്ടി കസ്റ്റഡിയിലെടുത്തത്. ദമ്പതിമാരുടെ വീഡിയോ വൈറലായതോടെ ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇതിനൊപ്പം മോട്ടോര്‍വാഹനവകുപ്പ് കമ്മിഷണറും നടപടിയെടുക്കാന്‍ ആര്‍.ടി.ഒ.ക്ക് നിര്‍ദേശംനല്‍കിയിരുന്നു. വാഹനമോടിച്ച ഡ്രൈവര്‍ക്കും ഉടമയ്ക്കും നോട്ടീസ് നല്‍കുമെന്ന് ആലപ്പുഴ ആര്‍.ടി.ഒ. സജി പ്രസാദ് പറഞ്ഞു.

വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ജോയിന്റ് ആര്‍.ടി.ഒ. ഡാനിയല്‍ സ്റ്റീഫന്‍, എം.വി.ഐ. മാരായ എസ്. സുബി, സി.ബി. അജിത്ത് കുമാര്‍ തുടങ്ങിയവരുടെ സംഘമാണ് ആംബുലന്‍സ് പിടിച്ചെടുത്തത്.