
കൊച്ചി: സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 851 ഓട്ടോറിക്ഷകള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റർ ചെയ്തു.
നഗരത്തിലെ ഓട്ടോറിക്ഷകളുടെ ഉള്‍പ്പെടെ ഗതാഗത നിയമ ലംഘനങ്ങള്‍ തടയാനായിരുന്നു സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധന. തടസ്സം സൃഷ്ടിക്കുന്ന പാർക്കിംഗ്, അമിത നിരക്ക് ഈടാക്കല്‍, സീബ്രാ ക്രോസിംഗ് നിയമ ലംഘനം, ട്രാഫിക് സിഗ്നല്‍ അവഗണിക്കല്‍, നോ-പാർക്കിംഗ് മേഖലകളില്‍ വാഹനങ്ങള്‍ നിർത്തല്‍, ഗതാഗത തടസ്സം ഉണ്ടാക്കല്‍ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങള്‍.
ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 15 വരെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ലംഘനം കണ്ടെത്തിയവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തതോടൊപ്പം ആവർത്തിച്ചുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


