സിപിഎം നേതാവ് എം.വി ജയരാജൻ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം; താടിക്ക് പരിക്കേറ്റ ജയരാജൻ പ്രാഥമിക ചികിത്സതേടി

Spread the love

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന് വാഹനാപകടത്തിൽ പരിക്കേറ്റു. പയ്യന്നൂർ ഏഴിലോട് വെച്ചാണ് ഉച്ചതിരിഞ്ഞ് അപകടമുണ്ടായത്.

video
play-sharp-fill

ജയരാജൻ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. താടിക്ക് പരിക്കേറ്റ ജയരാജനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാടേക്ക് പോയി. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.