play-sharp-fill
പി.ജയരാജന്  പകരക്കാരനായി  എം.വി ജയരാജൻ

പി.ജയരാജന് പകരക്കാരനായി എം.വി ജയരാജൻ

സ്വന്തംലേഖകൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് പി. ജയരാജൻ മത്സരിക്കുന്ന സാഹചര്യത്തിൽ പകരം സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ നിയോഗിക്കും. സംസ്ഥാനകമ്മിറ്റി അംഗമായ എം.വി. ജയരാജൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.
ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ അറസ്റ്റിലായപ്പോൾ എം.വി. ജയരാജൻ ജില്ലാ ആക്ടിങ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഏതാനുംദിവസത്തിനകംതന്നെ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും.സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാകമ്മിറ്റിയിൽ സെക്രട്ടറിക്ക് തൊട്ടുതാഴെയുള്ള അംഗമാണ് എം.വി. ജയരാജൻ. ജില്ലയിൽനിന്നുള്ള മറ്റു സംസ്ഥാനകമ്മിറ്റി അംഗങ്ങളെയെല്ലാം ജില്ലാകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയപ്പോഴും ജയരാജനെ നിലനിർത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തനരംഗം തിരുവനന്തപുരത്തായിട്ടും ജയരാജനെ ജില്ലാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. വേണ്ടിവന്നാൽ ജില്ലാ സെക്രട്ടറിയാക്കാൻ സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം.സർക്കാർ അധികാരത്തിലെത്തി ആദ്യമാസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനം മന്ദഗതിയിലാണെന്ന വിമർശമുയർന്നതിനെത്തുടർന്നാണ് പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജനെ നിയമിച്ചത്. ആ സ്ഥാനത്തുനിന്ന് ജയരാജനെ മാറ്റുമ്പോഴുണ്ടാകുന്ന പരിമിതി പരിഹരിക്കാൻ മറ്റുമാർഗം തേടാമെന്നാണത്രെ ധാരണ.