
‘പാർട്ടി സമ്മേളനം നടത്തുന്നത് സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണ്; ചർച്ചകളും വിമർശനങ്ങളും ഉണ്ടാകുന്നത് നവീകരണ പ്രക്രിയ; വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തി മുന്നോട്ട് പോകാം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
കൊല്ലം: വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തി മുന്നോട്ട് പോകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
പാർട്ടി സമ്മേളനം നടത്തുന്നത് സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണ്. ചർച്ചകളും വിമർശനങ്ങളും ഉണ്ടാകുന്നത് നവീകരണ പ്രക്രിയ എന്നും എംവി ഗോവിന്ദൻ പറഞ്ഞു. വിമർശനങ്ങളെയെല്ലാം ഗൗരവത്തോടെ കാണുന്നുവെന്നും സംസ്ഥാന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബ്രാഞ്ച് തലം മുതൽ പാർട്ടി ശക്തമാക്കണം. രോഗാവസ്ഥയിൽ ഉള്ളവരുടെ വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെടണം. കുറ്റകൃത്യങ്ങൾ കൂടുന്നത് ഗൗരവതരമായ കാര്യമാണ്. പൊലീസിന്റെ പ്രതിച്ഛായ നല്ലതെങ്കിലും കുറ്റകൃത്യങ്ങൾ കൂടുന്നത് ഗൗരവത്തോടെ കാണണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Third Eye News Live
0