ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ല;പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്;കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധം ; മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് സർക്കാർ മറുപടി നൽകുമെന്ന് എം.വി ഗോവിന്ദൻ

Spread the love

തിരുവനന്തപുരം: ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്. കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാകേഷ് അന്ന് എം പി ആയിരുന്നു.

video
play-sharp-fill

ആർ എസ് എസ് വ്യക്താവെന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണ്. ഗവർണർ ആർഎസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് സർക്കാർ മറുപടി നൽകുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.

നിയമപരമായി പ്രവർത്തിക്കുമ്പോഴാണ് ഗവർണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ താൻ പണ്ടേ ആർഎസ്എസ് ആണ്. തനിക്ക് ആർഎസ്എസ് ബന്ധമുണ്ട്. പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം ആർഎസ്എസിന് വേണ്ടിയാണെന്ന് അവതരിപ്പിക്കുന്ന ഒരാളോട് ഒന്നും പറയാനില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group