video
play-sharp-fill

‘ശുദ്ധവിവരക്കേട്, അങ്ങേയറ്റം അപലപനീയം’; റാപ്പർ വേടനെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ

Spread the love

തിരുവനന്തപുരം: റാപ്പർ വേടനെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ.

കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണെന്നും വ്യാപകമായ പ്രചാരവേലയാണ് നടക്കുന്നതെന്നും എം വി​ ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

എൻ ആർ മധുവിൻ്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സംഘപരിവാർ പുലർത്തിവരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും എംവി​ഗോവിന്ദൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group