
തിരുവനന്തപുരം: വലിയ ബോംബ് വരുമെന്ന് സതീശൻ പറഞ്ഞിരുന്നുവെന്നും പറവൂർ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വലതുപക്ഷ രാഷ്ട്രീയം ജീർണിച്ചെന്നും എം വി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
ആസൂത്രണം നടക്കുന്നത് പറവൂർ കേന്ദ്രീകരിച്ചാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അയ്യപ്പ സംഗമത്തിൽ ഭൂരിപക്ഷം പ്രീണനം ഇല്ല.