സര്‍ക്കാര്‍ ആശുപത്രികൾ തകര്‍ന്നെന്ന് പറയുന്നത് കള്ളപ്രചാരണം മാത്രം ; മന്ത്രി സജി ചെറിയാന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

Spread the love

സർക്കാർ ആശുപത്രികൾ തകർന്നെന്നു പറയുന്നത് വെറും കള്ളപ്രചാരണം മാത്രം.  മന്ത്രി സജി ചെറിയാന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.കോടിക്കണക്കിന് ആളുകളുടെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവയില്‍ പലതും ലോകത്തോര നിലവാരം പുലര്‍ത്തുന്നതാണെന്നും സര്‍ക്കാര്‍ ആശുപത്രികളെല്ലാം മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ആരോഗ്യരംഗം താറുമാറായി എന്ന നിലയിലാണ്. വലതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും വലുതപക്ഷ ആശയം രൂപപ്പെടുത്താന്‍ വേണ്ടിയും നടത്തുന്ന ഈ പ്രവര്‍ത്തനത്തിന് വലിയ സ്വീകാര്യത കിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ഗവര്‍ണമാരെ ഉപയോഗപ്പെടുത്തിയും സര്‍വകലാശാലകളുടെ സ്വയംഭരണത്തെ തകര്‍ക്കാനും കാവി വല്‍ക്കരണ അജണ്ടകളുമായി വിദ്യാഭ്യാസ രംഗത്ത് ഇടപെടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിലപാടുകള്‍ സ്വീകരിക്കുന്നത്. എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group