
തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടു വന്നാൽ തടയാൻ ഉദ്ദേശിക്കു ന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വന്നാലും വന്നില്ലെങ്കിലും തങ്ങൾക്കു പ്രശ്‌നമില്ല. നിയമസഭയിലെത്തിയപ്പോൾ എസ്എഫ്ഐ അവരുടെ വികാരം പ്രകടിപ്പിച്ചു എന്നേയുള്ളു.
സാംസ്കാരിക ജീർണതയുടെ മുഖമായ രാഹുൽ ഇങ്ങനെ തുടരുന്നതാണ് ജനങ്ങക്ക് ഓർക്കാൻ നല്ലത്. മുത്തങ്ങ വെടിവയ്പിലും ശിവ ഗിരിയിലെ പൊലീസ് ഇടപെടലിലും തങ്ങൾ പറഞ്ഞത് സമ്മതിക്കുകയാണ് എകെ.ആന്റണി ചെയ്തത്. സ്വന്തം പാർട്ടിയിൽ തന്നെ ആരും സഹായിക്കാനുണ്ടായില്ലെന്ന് ആന്റണി പറഞ്ഞത് എന്തു ദയനീയ അവസ്ഥയാ ണ് – എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.