“കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധം, ഇപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ല, പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം” എന്നാണ് അർത്ഥമെന്നും എം വി ഗോവിന്ദൻ

Spread the love

തിരുവനന്തപുരം: കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധമെന്നും താനിപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

video
play-sharp-fill

പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം എന്നാണ് അർത്ഥമാക്കുന്നത്. ഇതെല്ലാം മാറ്റണമെന്ന് ഗോവിന്ദൻ പറഞ്ഞു. വെളുപ്പിനെ കറുപ്പിനേക്കാൾ മികച്ചതായി കാണുന്നത് ഫ്യൂഡൽ ജീർണതയുടെ ബാക്കിയാണെന്നും അദ്ദേഹം കണ്ണൂർ കുറുമാത്തൂരിൽ പറഞ്ഞു.

എക്‌സാലോജിക് -സിഎംആര്‍എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സംഭവത്തിലും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. കുഴല്‍നാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തന്നെ അതിന്റെ കൃത്യമായ അര്‍ഥത്തില്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവണ്‍മെന്റിനെതിരായും മുഖ്യമന്ത്രിക്കെതിരായും മകള്‍ക്കെതിരായും ഒരു പുകമറ സൃഷ്ടിക്കാന്‍ വേണ്ടി നടത്തിയ ബോധപൂര്‍വമായ യുഡിഎഫിന്റെ, ബിജെപിയുടെ മഴവില്‍ സഖ്യത്തിന്റെ ഒരു ആരോപണംകൂടി തകര്‍ന്നു തരിപ്പണമായിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.