
തളിപ്പറമ്പ് സീറ്റ് പികെ ശ്യാമളയ്ക്ക് നല്‍കിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും, തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെയെന്നും സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദന്‍ ചോദിച്ചു.
ശ്യാമളയെ സ്ഥാനാര്‍ഥിയായി നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് സൈബര്‍ രംഗത്തെ വിമര്‍ശനങ്ങള്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചതിനായിരുന്നു മറുപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ എന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണ്. തളിപ്പറമ്പില്‍ പുനരാലോചനയില്ലന്നും നേതൃത്വം വ്യക്തമാക്കി.
ജി സുധാകരനെ അനുനയിപ്പിക്കാനും ധാരണയായി. ജി സുധാകരന്റെ അതൃപ്തി മാറ്റണമെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു. നേതൃതലത്തില്‍ ഇടപെടല്‍ തുടരും.



