
ഇരിട്ടി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ കുരുക്കിലാക്കിയ ഭൂമി കുംഭകോണം വിവാദത്തില്‍ എസ്‌ഐടി അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കണ്ണൂർ ഇരിട്ടിയില്‍ എൻ ജി ഒ യൂണിയൻ ഏരിയ സെൻ്റർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
500 കോടി രൂപയുടെ തട്ടിപ്പ് നടത്തി സർക്കാർ സ്വത്ത് കൊള്ള നടത്തിയയാളാണ് രാജീവ് ചന്ദ്രശേഖർ. സംഭവത്തില്‍ രാജീവ് ചന്ദ്രശേഖറിനെ സഹായിച്ചവരെ കണ്ടെത്തണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ പ്രധാന കോർപ്പറേറ്റ് മുതലാളിയാണെന്നും. അവസരവാദ രാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് മുൻപ് എംപിയായ തെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


