video
play-sharp-fill

കലയെ കലയായി കാണണം ; കലാകാരന്മാർക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവർ പറയുക തന്നെ ചെയ്യും ; എമ്പുരാൻ ചിത്രത്തെ പിന്തുണച്ച് എം.​വി. ഗോ​വി​ന്ദ​ൻ

കലയെ കലയായി കാണണം ; കലാകാരന്മാർക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവർ പറയുക തന്നെ ചെയ്യും ; എമ്പുരാൻ ചിത്രത്തെ പിന്തുണച്ച് എം.​വി. ഗോ​വി​ന്ദ​ൻ

Spread the love

തിരുവനന്തപുരം: എമ്പുരാൻ ചിത്രത്തെ പിന്തുണച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.മതനിരപേക്ഷ രാജ്യത്തിന്‍റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച ചിത്രമാണ് എമ്പുരാൻ.

വർഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം നൽകുന്ന സിനിമ. നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയിൽ കണ്ടത്.തി​രു​വ​ന​ന്ത​പു​ര​ത്ത് സി​നി​മ ക​ണ്ട​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കലയെ കലയായി കാണണം. സി​നി​മ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​പ്പെ​ട്ടു വ​രു​ന്ന ക​ലാ​രൂ​പ​മാ​ണ്. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും സിനിമ ചെയ്യാമെന്നാണ് ഭരണകൂടം പറയുന്നത്. ഇപ്പോൾ ഫാസിസ്റ്റ് നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കലാകാരന്മാർക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവർ പറയുക തന്നെ ചെയ്യും. സിനിമയുടെ മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് പൂർത്തിയാകുക. താൻ സിനിമയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group