കോണ്‍ഗ്രസ് ഇപ്പോഴും പഴയ വല്ല്യേട്ടന്‍ മനോഭാവം തുടരുന്നു ; തങ്ങള്‍ മഹാമേരുവാണെന്നാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ ചിന്ത ; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ആവര്‍ത്തിച്ച് എംവി ഗോവിന്ദന്‍

Spread the love

തൃശ്ശൂര്‍: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് വീണ്ടും ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി വിരുദ്ധ രാഷ്ട്രിയം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ലെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.

video
play-sharp-fill

സിപിഐഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസിനെതിരെ അദ്ദേഹം തുറന്നടിച്ചത്. കോണ്‍ഗ്രസ് ഇപ്പോഴും പഴയ വല്ല്യേട്ടന്‍ മനോഭാവം തുടരുന്നു. തങ്ങള്‍ മഹാമേരുവാണെന്നാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ ചിന്ത. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സീറ്റ് വട്ടപൂജ്യമാണ് എന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.