‘വന്ദേ ഭാരതില്‍ അപ്പവുമായി പോയാല്‍ കേടാകുമെന്ന് ഉറപ്പല്ലേ…, അപ്പവുമായി കുടുംബശ്രീക്കാര്‍ കെറെയിലില്‍ തന്നെ പോകും’..! കെറെയിൽ പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
സ്വന്തം ലേഖകൻ
കണ്ണൂര്‍: കെറെയിൽ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസ്, സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന സിൽവർലൈന് ബദലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂലധന നിക്ഷേപത്തിന് കടംവാങ്ങാം. വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും. അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ ലൈനില്‍ തന്നെ പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
Whatsapp Group 1 | Whatsapp Group 2 |Telegram Group
“വന്ദേഭാരതില്‍ കയറി അപ്പവുമായി പോയാല്‍ രണ്ടാമത്തെ ദിവസമല്ലേ എത്തുക. അതോടെ അപ്പം പോയില്ലേയെന്ന്’ ഗോവിന്ദന്‍ ചോദിച്ചു.
കെ റെയില്‍ വരും. അതിന് സംശയമൊന്നുമില്ല.
ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് പോലും കെ റെയില്‍ ആശ്രയിക്കാനാകും എന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ക്രിസ്ത്യന്‍ സമുദായത്തെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങളാണ് ബിജെപി ക്രൈസ്തവര്‍ക്കെതിരെ അഴിച്ചു വിട്ടത്. ഇത് തുറന്ന് കാണിക്കുകയാണ് സിപിഐഎം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.