
നീന്തുന്നതിനിടെ കാൽ കുഴഞ്ഞു: മൂവാറ്റുപുഴയാറ്റിൽ യുവാവ് മുങ്ങിമരിച്ചു: വൈക്കം സ്വദേശി ദേവപ്രകാശാണ് മരിച്ചത്:മുവാറ്റുപുഴയാറിൽ നേരേകടവ് മാലിയേൽ കടവിലാണ് അപകടം
വൈക്കം: മൂവാറ്റുപുഴയാറിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈക്കം ചാലപ്പറമ്പ് വൈഷ്ണവത്തിൽ പരേതനായ ജയപ്രകാശിൻ്റെ മകൻ ദേവപ്രകാശാ(23യദു) ണ് മരിച്ചത്.
മുവാറ്റുപുഴയാറിൽ നേരേകടവ് മാലിയേൽ കടവിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.നീന്തുന്നതിനിടെ യുവാവ് കായലിൽ മുങ്ങിത്താഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എത്തിയാണ് യുവാവിനെ മുങ്ങിയെടുത്തത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി കോമിനുശേഷം കമ്പ്യൂട്ടർ സയൻസിൽ
ഉപരിപഠനം നടത്തിവരികയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്:ബിന്ദു. സഹോദരി:അനഘ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.
Third Eye News Live
0