video
play-sharp-fill
മൂവാറ്റുപുഴയില്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചോദ്യപേപ്പ‍ര്‍ സൂക്ഷിച്ച മുറിയില്‍ മോഷണം; മേശയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി; ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്ന്  അധികൃതര്‍

മൂവാറ്റുപുഴയില്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചോദ്യപേപ്പ‍ര്‍ സൂക്ഷിച്ച മുറിയില്‍ മോഷണം; മേശയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി; ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്ന് അധികൃതര്‍

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ മോഷണം.

ഹയര്‍ സെക്കന്‍ററി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ചോദ്യപേപ്പര്‍ ഒന്നും പുറത്തുപോയിട്ടില്ല.

ചോദ്യപേപ്പര്‍ സൂക്ഷിച്ച അലമാര സീല്‍ വെച്ച്‌ പൂട്ടിയിരുന്നു. അതിന് യാതോന്നും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഹയര്‍സെക്കന്‍ററി ജോയിന്‍റ് ഡയറക്ടര്‍ സ്ഥലത്തെത്തി അലമാറ തുറന്നിട്ടില്ലെന്ന് ഉറപ്പുവരുത്തും. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷം പൊലീസ് പറയുന്നത്.

നിലവില്‍ സ്ഥലം പൊലീസ് കാവലിലാണ് ഉള്ളത്. ഇന്നലെ രാത്രി 10 നും 11 നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പൊലീസ് അറിയിക്കുന്നത്.

സ്കൂളിലെ അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി പരിശോധന നടത്തിയപ്പോഴാണ് വാതില്‍ കല്ലുകൊണ്ട് തകര്‍ത്ത് മോഷ്ടാവ് ഉള്ളില്‍ കയറിയെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.