മൂവാറ്റുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് – സിപിഎം സംഘർഷം ;  ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്ക്

മൂവാറ്റുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് – സിപിഎം സംഘർഷം ; ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ
കൊച്ചി:  മൂവാറ്റുപുഴയില്‍ സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം. മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും, ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്ക്.

കൊടിമരം തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.

പ്രകടനം സി പി എം പാര്‍ട്ടി ഓഫീസിനു മുന്നിലെത്തിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും നീണ്ടു. അര മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘര്‍ഷം തടയാന്‍ ശ്രമിക്കവെ പുത്തന്‍കുരിശ് ഡി വൈ എസ് പി. അജയ്‌നാഥിന് പരുക്കേറ്റു. തലയിലണ് പരുക്ക്. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം സി പി എം മൂവാറ്റുപുഴയില്‍ നടത്തിയ പ്രകടനത്തിലാണ് കോണ്‍ഗ്രസിന്റെ കൊടിമരവും ബോര്‍ഡുകളും മറ്റും തകര്‍ത്തത്. പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.