video
play-sharp-fill

മൂവാറ്റുപുഴയില്‍ ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം; കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനായി വീടിന്റെ പുറത്തേക്ക് ഇറങ്ങിയ ദമ്പതികള്‍ക്ക് നേരെ ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് ആക്രമണം നടത്തിയത്;  പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

മൂവാറ്റുപുഴയില്‍ ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം; കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനായി വീടിന്റെ പുറത്തേക്ക് ഇറങ്ങിയ ദമ്പതികള്‍ക്ക് നേരെ ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് ആക്രമണം നടത്തിയത്; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനായി വീടിന്റെ പുറത്തേക്ക് ഇറങ്ങിയ ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം. മൂവാറ്റുപുഴ സ്വദേശികളായ ഡെനിത്തിനും ഭാര്യ റീനയ്ക്കും അവരുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനും നേരെയാണ് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

കാറില്‍ പോകുകയായിരുന്ന ദമ്പതികളെ യാതൊരു പ്രകോപനവുമില്ലാതെ യുവാവ് പിന്തുടരുകയും ശേഷം വണ്ടി തടഞ്ഞു നിര്‍ത്തുകയുമായിരുന്നു എന്ന് ആക്രമണത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ് ഡെനിത്ത് പറഞ്ഞു. വണ്ടി തടഞ്ഞു നിര്‍ത്തിയതിന് ശേഷം ഇയാള്‍ തന്റെ സുഹൃത്തിനേയും കൂടി സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെ വന്ന സുഹൃത്ത് ഷര്‍ട്ട് ധരിച്ചിരുന്നില്ല എന്നും പ്രതികള്‍ രണ്ട് പേരും ലഹരി ഉപയോഗിച്ചിരുന്നതായും ദമ്പതികള്‍ ആരോപിക്കുന്നു. ശേഷം രണ്ട് പേരും കൂടി ദമ്പതികള്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും കാറിലിരുന്ന ഡെനിത്തിന്റെ ഭാര്യയെ പുറത്തേക്ക് ഇറക്കി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി. തങ്ങളുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയതായും നമ്പര്‍പ്ലേറ്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ അടിച്ച് തകര്‍ത്തു എന്നും പരാതി.

ഡെനിത്ത് എംജി യൂണിവേഴ്‌സിറ്റിയില്‍ ക്ലെറിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. ഇന്നലെ രാത്രി 10.30യോടെ മൂവാറ്റുപുഴ കടാതി പള്ളിയുടെ സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പ്രതികളുടെ പെരുമാറ്റത്തില്‍ ഭയന്ന് തന്റെ ഭാര്യയ്ക്ക് ബുദ്ധിമുട്ടായതായും ഭയന്ന് കരഞ്ഞതായും ആരോപണമുണ്ട്.

ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ ദമ്പതികള്‍ക്ക് സഹായമേകാന്‍ ആരും എത്തിയിരുന്നില്ല എന്നും ഡെനിത്ത് പറഞ്ഞു. ആക്രമണം നേരിട്ട ദമ്പതികള്‍ രാത്രി 12 മണിയോടെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതായി പറഞ്ഞു.