മീങ്കുന്നത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച്‌ അപകടം; കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരുക്ക്

Spread the love

എറണാകുളം: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ അപകടം. ബുധനാഴ്ച രാവിലെ 11.30 ഓടെ മീങ്കുന്നം പള്ളിക്ക് സമീപത്തുവെച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരുക്കേറ്റു.

video
play-sharp-fill

പാലക്കുഴ തടത്തില്‍ പുത്തന്‍പുര വീട്ടില്‍ മത്തായി, ഭാര്യ ലിസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ആര്‍ടിസി ബസിലുണ്ടായിരുന്ന നാല്‍പ്പതോളം യാത്രികര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സും, പൊലീസും, നാട്ടുകാരും ചേര്‍ന്ന് വാഹനം റോഡില്‍ നിന്ന് നീക്കിയാണ് ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group