video
play-sharp-fill

മൂവാറ്റുപുഴയിലെ കർഷകന്റെ വാഴകൾ വെട്ടിനശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ച് വിടണം; സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സജി മഞ്ഞക്കടമ്പിൽ

മൂവാറ്റുപുഴയിലെ കർഷകന്റെ വാഴകൾ വെട്ടിനശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ച് വിടണം; സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സജി മഞ്ഞക്കടമ്പിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: മൂവാറ്റുപുഴയിലെ കർഷകന്റെ കുലച്ച വാഴകൾ വെട്ടി നശിപ്പിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ സർവ്വിസിൽ നിന്നും പിരിച്ച് വിടണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

വെട്ടി നശിപ്പിച്ച കൃഷിയുടെ നഷ്ടം പൂർണമായും സർക്കാർ കർഷകന് നൽകണമെന്നും സജി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഷിക വിളകളുടെ വില തകർച്ച മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകനെ രക്ഷിക്കുവാൻ സംസ്ഥാന ഗവൺമെൻ്റ് ചെറുവിരൽ പോലും അനക്കുന്നില്ല എന്നും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടി നിൽക്കുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി നടത്തിയ ക്രൂര കൃത്യത്തിന് സർക്കാർ മാപ്പ് പറയണം എന്നും സജി ആവശ്യപ്പെട്ടു.